Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bodybuilding

America

പി​താ​വി​ന്‍റെ പാ​ത​യി​ൽ ജോ​സ​ഫ് ബ​യ​ന; ബോ​ഡി​ബി​ൽ​ഡിംഗി​ൽ സ്വ​ർ​ണ​വേ​ട്ട​യു​മാ​യി അ​ർ​നോ​ൾ​ഡ് ഷാ​സെ​നെ​ഗ​റു​ടെ മ​ക​ൻ

ഡെ​ൻ​വ​ർ: ലോ​ക​പ്ര​ശ​സ്ത ബോ​ഡി​ബി​ൽ​ഡ​റും ഹോ​ളി​വു​ഡ് താ​ര​വു​മാ​യ അ​ർ​നോ​ൾ​ഡ് ഷ്വാ​ർ​സ​നേ​ഗ​റു​ടെ മ​ക​ൻ ജോ​സ​ഫ് ബ​യ​ന ത​ന്‍റെ ആ​ദ്യ ബോ​ഡി​ബി​ൽ​ഡിംഗ് മ​ത്സ​ര​ത്തി​ൽ ത​ന്നെ വ​ൻ നേ​ട്ടം കൈ​വ​രി​ച്ചു.

ഡെ​ൻ​വ​റി​ൽ ന​ട​ന്ന വാ​രാ​ന്ത്യ എ​ൻ.​പി.​സി നാ​ച്ചു​റ​ൽ കൊ​ള​റാ​ഡോ സ്റ്റേ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് 28 വ​യ​സു​കാ​ര​നാ​യ ബ​യ​ന മൂ​ന്ന് സ്വ​ർ​ണ മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

ഓ​പ്പ​ൺ ഹെ​വി​വെ​യ്റ്റ് ബോ​ഡി​ബി​ൽ​ഡിംഗ്, ക്ലാ​സി​ക് ഫി​സി​ക് ട്രൂ ​നോ​വി​സ്, ക്ലാ​സി​ക് ഫി​സി​ക് നോ​വി​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ബ​യ​ന ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.  ക്ലാ​സി​ക് ഫി​സി​ക് ഓ​പ്പ​ൺ ക്ലാ​സ് സി ​വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി മെ​ഡ​ലും താ​രം സ്വ​ന്ത​മാ​ക്കി.

മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ലി​ഫോ​ർ​ണി​യ​യി​ലെ പ്ര​ശ​സ്ത​മാ​യ ‘ഗോ​ൾ​ഡ്സ് ജി​മ്മി​ൽ’ വെ​ച്ച് അ​ർ​നോ​ൾ​ഡ് ഷ്വാ​ർ​സ​നേ​ഗ​ർ ത​ന്നെ നേ​രി​ട്ടെ​ത്തി മ​ക​ന് പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. ദൗ​ത്യം പൂ​ർ​ത്തി​യാ​യി എ​ന്ന് താ​രം മെ​ഡ​ലു​ക​ൾ​ക്കൊ​പ്പം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു.

അ​ർ​നോ​ൾ​ഡി​ന് ത​ന്‍റെ മു​ൻ വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ മി​ൽ​ഡ്ര​ഡ് പാ​ട്രി​ഷ്യ ബ​യ​ന​യി​ലു​ണ്ടാ​യ മ​ക​നാ​ണ് ജോ​സ​ഫ്. വ​ർ​ഷ​ങ്ങ​ളോ​ളം ര​ഹ​സ്യ​മാ​യി​രു​ന്ന ഈ ​ബ​ന്ധം പി​ന്നീ​ട് പു​റ​ത്തു​വ​രി​ക​യും, അ​ർ​നോ​ൾ​ഡ് മ​ക​നെ പ​ര​സ്യ​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up